Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Carolina

America

നോ​ർ​ത്ത് ക​രോ​ലി​ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ്: വ​ലേ​രി ഫു​ഷെ​യ്‌​ക്ക് വി​ജ​യം

നോ​ർ​ത്ത് ക​രോ​ലി​ന: നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ നാ​ലാം കോ​ൺ​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ലേ​ക്കു​ള്ള ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രി​യാ​യ നി​ദ അ​ല്ലം പ​രാ​ജ​യം സ​മ്മ​തി​ച്ചു.

നി​ല​വി​ലെ പ്ര​തി​നി​ധി​യാ​യ വ​ലേ​രി ഫു​ഷെ​യാ​ണ് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച​ത്. ഫു​ഷെ 49.2 ശ​ത​മാ​ന​വും നി​ദ അ​ല്ലം 48.2 ശ​ത​മാ​ന​വും വോ​ട്ടു​ക​ൾ നേ​ടി. ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ലോ​ബി​ക​ളും വ​ൻ​തോ​തി​ൽ പ​ണ​മൊ​ഴു​ക്കി​യാ​ണ് ത​ന്‍റെ സീ​റ്റ് "വാ​ങ്ങി​യ​തെ​ന്ന്' നി​ദ അ​ല്ലം ആ​രോ​പി​ച്ചു.

വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റ് താ​ത്പര്യ​ങ്ങ​ൾ​ക്കും യു​ദ്ധ​ക്കൊ​തി​യ​ൻ​മാ​രാ​യ ലോ​ബി​ക​ൾ​ക്കും വ​ഴ​ങ്ങു​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​വ​ർ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗാ​സ​യി​ലെ കൂ​ട്ട​ക്കൊ​ല​യ്‌​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ക്കാ​നും ഐസിഇ നി​ർ​ത്ത​ലാ​ക്കാ​നും എ​ഐ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും വി​ജ​യി​ച്ച വ​ലേ​രി ഫു​ഷെ​യോ​ട് നി​ദ ആ​വ​ശ്യ​പ്പെ​ട്ടു.

2022ലും ​ഫു​ഷെ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട 32 വയസുകാ​രി​യാ​യ നി​ദ അ​ല്ലം, ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളു​ടെ​യും വ​ൻ​കി​ട നി​ക്ഷേ​പ​ക​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണ​മാ​ണ് ത​നി​ക്ക് വി​ജ​യം ന​ഷ്ട​മാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up